ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് മരം പൊട്ടിവീണു; ഒരാൾക്ക് പരിക്ക്

bus tree

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് മരം പൊട്ടിവീണ് അപകടം. അടിമാലി കല്ലാർകുട്ടിക്ക് സമീപത്ത് വെച്ചാണ് സ്വകാര്യ ബസിന് മുകളിലേക്ക് റോഡിന് സമീപത്തുണ്ടായിരുന്ന വലിയ മരം പൊട്ടി വീണത്. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. 

പരിക്കേറ്റയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശാന്തംപാറയിൽ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന് മുൻ വശത്തേക്കാണ് മരം മുറിഞ്ഞ് വീണതെന്നതിനാലാണ് വലിയ അപകടം ഒഴിവായത്. 

Tags