മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

yellow fever

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് സമീപം പുളിക്കൽ അബ്ദുൽ സലീം ഹയറുന്നീസ ദമ്പതികളുടെ മകളാണ്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വൈദ്യരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ദാനിഷ്, ദാനിയ. സംസ്കാരം ഞായറാഴ്ച മൂന്നു മണിക്ക് ചേലുപ്പാടം പള്ളിയിൽ നടക്കും.