പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ കണ്ടെത്താനുളള സ്‌പെഷ്യല്‍ ഓപറേഷന്‍ തുടങ്ങി

 tiger
 tiger

ചട്ടങ്ങള്‍ പറഞ്ഞു വൈകിപ്പിക്കാതെ കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ കണ്ടെത്താനുളള സ്‌പെഷ്യല്‍ ഓപറേഷന്‍ തുടങ്ങി. അതിരാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് വെറ്ററിനറി ടീം തെരച്ചിലിന് ഇറങ്ങിയത്. കടുവയുടെ കല്‍പ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചില്‍. 

ചട്ടങ്ങള്‍ പറഞ്ഞു വൈകിപ്പിക്കാതെ കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടാല്‍ വെടിവച്ചു കൊല്ലുന്ന നടപടിക്ക് വനംവകുപ്പ് ഒരുങ്ങിയത്. സവിശേഷ ദൗത്യം ആയതിനാല്‍ ആറു മണി മുതല്‍ മേഖലയില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ തുടങ്ങി.

മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ നിന്ന് ഇടങ്ങളിലെ സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ഹാജരാക്കേണ്ടതില്ല എന്നും നിര്‍ദ്ദേശമുണ്ട്. 

Tags