വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം, ബോംബുണ്ടെന്ന് ഭീഷണി മുഴക്കി ; പിന്നാലെ വിമാനം താഴെയിറക്കി


ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തര്‍ക്കം.
വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെ വിമാനം താഴെയിറക്കി. കൊച്ചി- ചെന്നൈ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒരു വിദേശി യാത്രികനും ഡേവിഡ് എന്ന മലയാളിയും തമ്മിലായിരുന്നു തര്‍ക്കം.
വിദേശി യാത്രികനും ഡേവിഡും അടുത്തടുത്ത സീറ്റിലായിരുന്നു ഇരുന്നത്. യാത്രാമദ്ധ്യേ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും പിന്നാലെ ഇത് കൈയേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.
ഇരുവരും തങ്ങളുടെ കൈവശം ബോംബുണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഭീഷണി മുഴക്കി. ഇതോടെ യാത്രകാര്‍ പരിഭ്രാന്തിയിലായി. തുടര്‍ന്ന് പൈലറ്റ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ വിമാനം ചെന്നൈയില്‍ ഇറക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.