വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ
Dec 30, 2024, 12:54 IST
തിരുവനന്തപുരം: വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരൻ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേഡ് എസ് ഐ രാജി(56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അരുവിക്കര സ്വദേശിയായ രാജ് എ ആർ ക്യാമ്പിലെ ഗ്രേഡ് എസ് ഐ ആണ്.
ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്. രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു.