പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചു, പി പി ദിവ്യയ്ക്കെതിരായ പരാമര്‍ശം തിരുത്തി എം വി ജയരാജന്‍


ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. '
കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരായ പരാമര്‍ശം തിരുത്തി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരില്‍ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജന്‍ പറഞ്ഞു.
ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ഉച്ചക്ക് ജയരാജന്‍ പറഞ്ഞത്. 'എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമര്‍ശമാണ് എന്നത് സത്യമാണ്. അതുകൊണ്ടാണ് അത് തെറ്റാണ് എന്ന് പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങള്‍ക്കുള്ളത്', എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.