പത്തനംതിട്ടയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പഞ്ചായത്തംഗം രാജി വെച്ചു
Dec 24, 2024, 14:48 IST
പത്തനംതിട്ട അയിരൂരിൽ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പഞ്ചായത്തംഗം രാജി വെച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡന്റ് ഷീജ വിമലാണ് രാജി വെച്ചത്. പാര്‍ട്ടി അംഗത്വവും ഷീജ രാജിവെച്ചു. ഇടതുനേതൃത്വത്തിലുള്ള ഭരണസമിതി പദ്ധതി വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നില്ല, ഭരണസമിതിയില്‍ കൂടിയാലോചനകളില്ല, തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.
അതേസമയം അവസാനത്തെ ഒരുവര്‍ഷക്കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീജയെ പരിഗണിക്കുമെന്ന സൂചനകള്‍ ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടാവാഞ്ഞതാണ് രാജിയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.