സ്വർണ കടത്തിനായി നൂതന വഴികൾ: പാസ്പോർട്ട് രൂപത്തിൽ സ്വർണം കടത്തിയ കാസർകോട് സ്വദേശി കണ്ണൂർ വിമാനതാവളത്തിൽ പിടിയിൽ

A native of Kasaragod who smuggled gold in the form of a passport was arrested at the Kannur airport
സ്വര്‍ണമിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു

കണ്ണൂര്‍ : കണ്ണൂർ രാജ്യാന്തര  വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിന് നൂതന വഴികള്‍ തേടി സ്വര്‍ണക്കടത്ത് മാഫിയാ സംഘങ്ങള്‍. പാസ്‌പോര്‍ട്ടിന്റെ രൂപത്തിലാക്കിയ സ്വര്‍ണമാണ് ശനിയാഴ്ച ഷാര്‍ജയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് പിടിച്ചത്. 

സ്വര്‍ണമിശ്രിതം പോളിത്തീന്‍ കവറില്‍ പാസ്‌പോര്‍ട്ടിന്റെ ആകൃതിയിലാക്കി ഇയാള്‍ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാസര്‍കോട് പടന്ന സ്വദേശി കൊവ്വല്‍വീട്ടില്‍ പ്രതീഷനില്‍ നിന്നാണ് 1223 ഗ്രാം സ്വര്‍ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. 

ചോക്‌ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്‌സില്‍ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാന്‍ ഓരോതവണയും പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് സ്വര്‍ണക്കടത്തുകാര്‍. സംഭവത്തിൽ കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

kannur airport