കൗണ്‍സലിങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വര്‍ക്കലയില്‍ സൈക്കോളജിസ്റ്റ് അറസ്റ്റില്‍

arrest

കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം.

വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സലിങിനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റില്‍. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരന്‍ (69)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ആശുപത്രിയില്‍ കൗണ്‍സിലിങിന് എത്തിയിരുന്നു. കുട്ടിയെ മാത്രം മുറിക്കുള്ളില്‍ പ്രവേശിപ്പിച്ച് കൗണ്‍സിലിങ് എന്ന വ്യാജേനയായിരുന്നു പീഡനം.

പത്താം ക്ലാസില്‍ എത്തിയപ്പോള്‍ കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ എടുത്തും പ്രതിയുടെ നഗ്‌നചിത്രങ്ങള്‍ കാണിച്ചും പീഡനത്തിനിരയാക്കി. നീണ്ട കാലയളവില്‍ നിരവധി തവണ പെണ്‍കുട്ടിയെ ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ സ്വഭാവമാറ്റം കണ്ട് രക്ഷിതാക്കള്‍ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചിരുന്നു. ഈ കൗണ്‍സിലിങിനിടെയാണ് പെണ്‍ക്കുട്ടി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുപറഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags