പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍.
Jun 19, 2025, 15:54 IST


ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു.
പെരുനാട്.സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍.പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടില്‍ അഭിറാം (19) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
റാന്നിയിലെ പെട്രോള്‍ പമ്ബിലെ ജീവനക്കാരനാണ് അഭിറാം. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് യുവാവിനെ വാട്‌സാപ്പിലൂടെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടര്‍ന്ന് പലപ്പോഴായി നേരില്‍കണ്ടു. ഈവര്‍ഷം ഫെബ്രുവരിയില്‍ ഇഷ്ടമാണെന്നും ഒരുമിച്ചുജീവിക്കാമെന്നും പറഞ്ഞ് ഇയാളുടെ പുതിയ വീടിന്റെ പണി നടക്കുന്നയിടത്ത് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു.
tRootC1469263">