കേന്ദ്ര സര്‍വ്വകലാശാലാ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തു; ബിന്ദുവിന് സ്‌നേഹവീടൊരുങ്ങുന്നു

google news
ssss

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തു, ദിവ്യാംഗയായ കെ. ബിന്ദുവിന് സ്‌നേഹവീടൊരുങ്ങുന്നു. സര്‍വ്വകലാശാലയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയായ ബിന്ദുവിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. പെരിയ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഈ സാഹചര്യത്തിലാണ് കമ്മറ്റി രൂപീകരിച്ച് വീട് നിര്‍മ്മാണം ആരംഭിച്ചത്. ഇതിനായി പെരിയ നാട്ടാങ്കലില്‍ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്താണ് വീട് ഉയരുന്നത്.

വീടിന്റെ കട്ടിളവെപ്പ് കര്‍മ്മം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജുവിന്റെ സാനിധ്യത്തില്‍ വിഷ്ണു പ്രസാദ് ഹെബ്ബാര്‍ നിര്‍വ്വഹിച്ചു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കമ്മറ്റി സെക്രട്ടറി ഡോ. കെ. രാജീവന്‍, ചെയര്‍മാന്‍ ഡോ. ഇ പ്രസാദ്, ഖജാന്‍ജിമാരായ ശ്രുതി കെ.വി., ഡോ. പി. ഷൈനി എന്നിവര്‍ സംസാരിച്ചു. അധ്യാപകരും ജീവനക്കാരും നിര്‍മ്മാണത്തിനായി നിശ്ചിത തുക നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളും സഹായവുമായെത്തി.
 

Tags