കോട്ടയത്ത് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് 20കാരി മരിച്ചു

A 20year old woman died in Kottayam after her bike went out of control and hit an electricity pole
A 20year old woman died in Kottayam after her bike went out of control and hit an electricity pole

കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് യുവതി മരിച്ചു. വില്ലുന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്ന അപകടം.

ജിമ്മിൽ നിന്നും ബൈക്ക് ഓടിച്ച് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു നിത്യ. നിയന്ത്രണംവിട്ട ബുള്ളറ്റ് ആദ്യം വൈദ്യുതി തൂണിൽ ഇടിക്കുകയും ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു.

ഉടൻ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.