തിരുവല്ലയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ് ; ശിക്ഷാ വിധി ഇന്ന്
Nov 6, 2025, 07:03 IST
2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം
തിരുവല്ലയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന്. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍ എന്ന് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
tRootC1469263">2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അജിന്‍ ആക്രമിക്കുകയായിരുന്നു. പരമാവധി ശിക്ഷ വിധിക്കും എന്നാണ് പ്രതീക്ഷ എന്ന് മരിച്ച കവിതയുടെ കുടുംബം പ്രതികരിച്ചിരുന്നു.
.jpg)

