മലപ്പുറം തിരൂരിൽ നിന്ന് 17 കാരനെ കണാതായതായി പരാതി

missing

മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് 17 കാരനെ കണാതായതായി പരാതി. തിരൂർ സ്വദേശി ഇലനാട്ടിൽ അബ്ദുൽ ജലീലിന്റെ മകൻ ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. 

കുട്ടി മുബൈയിലേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9656180000, 9947222675 ഈ നമ്പറില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.