വയനാട്ടിൽ വീണ്ടും കാട്ടുപന്നി ആക്രമണം: പത്രവിതരണക്കാരന് പരിക്കേറ്റു

iuytrtyt

മാനന്തവാടി : പത്രം വിതരണം ചെയ്യാൻ പോയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു.തൃശ്ശിലേരി കുളിരാനിയിൽ ജോർജി(23) ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.15നാണ് സംഭവം.രാവിലെ പത്രം വിതരണം ചെയ്യാൻ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലാണ് തൃശ്ശിലേരി കാറ്റാടി കവലയ്ക്ക് സമീപം വച്ച് കാട്ടുപന്നി ആക്രമിച്ചത്.

പന്നിയുടെ ആക്രമണത്തിൽ വാഹനത്തിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ ജോർജിയെ നാട്ടുകാർ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വയനാട്ടിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജോർജിയെ ആശുപത്രിയിൽ സന്ദർശിച്ച കിസാൻ കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Share this story