പഴയിടത്തെ അപമാനിച്ച് ഇറക്കി വിടാനുളള എന്ത് സാഹചര്യമാണുണ്ടായതെന്ന് വിഡി സതീശന്‍

VD Satheesan

സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഷങ്ങളായി പാചകരംഗത്തുള്ളയാളെ അപമാനിക്കുന്നത് തെറ്റാണെന്നും പഴയിടത്തെ അപമാനിച്ച് ഇറക്കി വിടാനുളള എന്ത് സാഹചര്യമാണുണ്ടായതെന്നും വി.ഡി സതീശന്‍ ആരാഞ്ഞു. സാമാന്യം തരക്കേടില്ലാതെ സംഘടിപ്പ മേളയുടെ ശോഭ കെടുത്തി. 

പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്‍എസ്എസിന്റെ വിമര്‍ശനം പരിശോധിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കാം. വിവാദങ്ങളെ ഏറ്റുപിടിക്കുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Share this story