മലപ്പുറത്ത് 13-വയസുകാരന് നേരെ പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ
arrest


മലപ്പുറം: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി മഹ്‌റൂഖിനെയാണ്(42) അരീക്കോട് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വടകരയിലെ ജോലി സ്‌ഥലത്ത്‌ നിന്ന് അറസ്‌റ്റ് ചെയ്‌തത്‌.

പ്രതി കുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ, പ്രകൃതിവിരുദ്ധ പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Share this story