കത്ത് വിവാദം ; സമരം കടുപ്പിക്കാന്‍ പ്രതിപക്ഷം

arya

നഗരസഭാ കത്ത് വിവാദത്തില്‍ സമരം കടുപ്പിച്ച് പ്രതിപക്ഷം. നഗരസഭാ കാര്യാലയത്തിന് അകത്തും പുറത്തും ഇന്നും പ്രതിഷേധം തുടരും. പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോള്‍ കൂടുതല്‍ സമര പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കോണ്‍ഗ്രസ്സും ബിജെപിയും. 

നിയമന ശുപാര്‍ശ കത്ത് പുറത്ത് വന്ന് ഒന്നര ആഴ്ച്ച പിന്നിട്ടിട്ടും കത്തിന്റെ ഉറവിടം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ആയിട്ടില്ല.സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹം സമരവും തുടരും.

Share this story