മരണ വിവരം അറിയിച്ചപ്പോള്‍ വനിത ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം

google news
doctor

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം. വനിത ഡോക്ടറെ മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് സമരം. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ഒപി, കിടത്തി ചികില്‍സ എന്നിവയെ സമരം ബാധിക്കും. 

പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഐഎംഎ വ്യക്തമാക്കി

ബുധനാഴ്ച പുലച്ചെയാണ് ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് തള്ളിയിട്ട് വയറില്‍ ചവിട്ടിയത്. ചികില്‍സയിലായിരുന്ന ഭാര്യയുടെ മരണ വിവരം അറിയിച്ചപ്പോഴായിരുന്നു അക്രമം. കൊല്ലം സ്വദേശി സെന്തില്‍കുമാറിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നതിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നത്

Tags