കോട്ടയത്ത് പാടശേഖരത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Thu, 4 Aug 2022

മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവാണ് മരണമടഞ്ഞത്
മണര്‍കാട് പാടശേഖരത്ത് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മണര്‍കാട് സ്വദേശി ജോയല്‍ മാത്യുവാണ് മരണമടഞ്ഞത്. പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്. ബുധനാഴ്ച വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ പാടശേഖരത്ത വെള്ളക്കെട്ടില്‍ അപകടത്തില്‍പ്പെട്ടത്.