ബൈക്ക് നിയന്ത്രണം വിട്ടു മതിലില്‍ ഇടിച്ചു ; മുന്‍ സൈനീകന്‍ മരിച്ചു

google news
died

ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍  മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ (40) ആണ് തിങ്കളാഴ്ച വൈകുന്നേരം കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്തുണ്ടായ അപകടത്തില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു. സെക്യൂരിറ്റി ജോലി കഴിഞ്ഞ് വേങ്ങേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. 

അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  15 വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ദിലീപ് ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്. 
ഭാര്യ: അഞ്ജു. മക്കള്‍: ആര്യന്‍, അലിയ. പിതാവ് : തൈക്കിലാട്ടു കരുണാകരന്‍. അമ്മ: സാവിത്രി.

Tags