കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

kannur vc placement  supreme court

കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനെതിരായ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. കേസില്‍ സംസ്ഥാന സര്‍ക്കാരും വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവിന്ദ്രനും ഇതുവരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.
ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആണ് കേസില്‍ ഒന്നാം എതിര്‍കക്ഷി. ചാന്‍സലര്‍ക്ക് പുറമെ സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍, കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്. ചട്ടങ്ങള്‍ ലംഘിച്ചാണ് പുനര്‍നിയമനം നടത്തിയത് എന്ന് ഹര്‍ജിക്കാരുടെ വാദം.

Share this story