പാലക്കാട് ഗൃഹനാഥനെ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
police jeep

പാലക്കാട് വടക്കഞ്ചേരി ചുവട്ടുപാടത്ത് ഗൃഹനാഥനെ കെട്ടിയിട്ട് സ്വര്‍ണ്ണാഭരണങ്ങളും പണവും മെബൈല്‍ ഫോണും കവര്‍ന്നു.ചുവട്ടുപാടം പുതിയേടത്ത് വീട്ടില്‍ സാം പി ജോണിനെ കെട്ടിയിട്ടാണ് ആറ അംഗ സംഘം മോഷണം നടത്തിയത്.
സാം പി ജോണിന്റെ ഭാര്യ ജോളിയെ കത്തി കാണിച്ച് ഭീഷണിപെടുത്തിയാണ് പണവും സ്വര്‍ണ്ണാഭരണങ്ങളും മോഷ്ട്ടാകള്‍ കൊണ്ടുപോയത്. പരുക്കേറ്റ സാം പി ജോണിനെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Share this story