ഷിഗെല്ല : കാസർഗോഡ് 3 കുട്ടികളെ കൂടി മെഡിക്കൽ കോളേജിലേക്ക് മാറ്റി

google news
കണ്ണൂർ ചിറ്റാരിപ്പറമ്പിൽ ആറ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കാസർഗോഡ്: ഷിഗെല്ല രോഗലക്ഷണങ്ങളെ തുടർന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 3 കുട്ടികളെ കൂടി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 2 ദിവസമായിട്ടും കുട്ടികൾക്ക് ക്ഷീണം മാറാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നും, ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്നും അധികൃതർ വ്യക്‌തമാക്കി.

അതേസമയം ജില്ലയിൽ ഷിഗെല്ല സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കർശന പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയിൽ നടത്തിവരുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ഇതുവരെ 57 പേരാണ് ചികിൽസ തേടിയിട്ടുള്ളത്. ഇവരിൽ 21 പേർ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങുകയും ചെയ്‌തു. കൂടാതെ നിലവിൽ ആരുടേയും സ്‌ഥിതി ഗുരുതരമല്ലെന്നും അധികൃതർ വ്യക്‌തമാക്കി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മംഗളൂരുവിലുമായി ഇനി 36 പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌ത ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെയും പരിശോധനകൾ നടത്തി. ലൈസൻസുകൾ ഇല്ലാത്തതും, പുതുക്കാത്തതുമായ സ്‌ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്‌തു. 

Tags