ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

shashi tharoor

സംസ്ഥാന കോണ്‍ഗ്രസിലെ വാക്ക് പോരുകള്‍ക്കിടെ ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും.  വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. എംപി എന്ന നിലയിലെ പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂര്‍ എത്തും. രാവിലെ പത്ത് മണിക്കാണ് തരബര്‍ കോര്‍പറേഷന് മുന്നിലെ സമരവേദിയിലെത്തുക.

മലബാര്‍ സന്ദര്‍ശനത്തിന് പിന്നാലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂര്‍  വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Share this story