ശബരിമല ; റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് പിന്‍വലിക്കണമെന്ന് മന്ത്രി അബ്ദുറഹ്മാന്‍

കോവിഡിനെ നേരിടാന്‍ മലപ്പുറം ജില്ല സജ്ജം: മന്ത്രി വി അബ്ദുറഹ്‌മാന്‍

ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് റെയില്‍വേ അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് കൊടിയ ചൂഷണമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹ്മാന്‍. ശബരിമല സ്‌പെഷ്യല്‍ ട്രെയ്‌നുകളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി അശ്വനി വൈഷ്ണവിന് സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രിയായ അബ്ദുറഹ്മാന്‍ കത്തയച്ചു.

രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. വിശുദ്ധ യാത്രയേ കച്ചവടകണ്ണോടെ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
 

Share this story