വളര്‍ത്തു നായയെ കുളിപ്പിക്കല്‍ വിവാദം; എസ്പി നവനീത് ശര്‍മ്മയ്ക്ക് സ്ഥലം മാറ്റം
Navneet Sharma

വളര്‍ത്തു നായയെ കുളിപ്പിക്കല്‍ വിവാദത്തെ തുടര്‍ന്ന് എസ്പി നവനീത് ശര്‍മ്മയ്ക്ക് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. വളര്‍ത്തുനായയെ കുളിപ്പിക്കാത്തതിന് എസ്.പി നവനീത് ശര്‍മ്മ ഗണ്‍മാനെ സസ്പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസുകാരനെ അന്നു തന്നെ എഐജി തിരിച്ചെടുത്തിരുന്നു.

ടെലികമ്യൂണിക്കേഷന്‍സ് എസ്പി നവനീത് ശര്‍മ ഗണ്‍മാന്‍ ആകാശിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടു നായയെ കുളിപ്പിക്കാത്തതിനായിരുന്നു സസ്പെന്‍ഷനെന്നാണ് പരാതി. വ്യാജ റിപ്പോര്‍ട്ട് എഴുതി വാങ്ങി സസ്പെന്റ് ചെയ്തെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Share this story