സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക്; അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

google news
police
നാഗപട്ടണം സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി.

സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്‌നാട് നാഗപട്ടണം സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി. സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്തുവെന്നാണ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഒരു സ്വകാര്യ സംഘടനയാണ് സെമ്പനാര്‍കോവിലില്‍ സൗന്ദര്യമത്സരം സംഘടിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നടി യാഷിക ആനന്ദാണ് മത്സരം ഉദ്ഘാടനം ചെയ്തത്. സംഭവം തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. രേണുക, അശ്വിനി, നിത്യശീല, ശിവനേശന്‍, സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടറായ സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ സെമ്പനാര്‍കോവിലില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

Tags