വടകര – തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം തുടങ്ങി
bus

തലശേരി:വടകര – തലശേരി റൂട്ടിൽ ഇന്ന് മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല സമരം തുടങ്ങി. കോഴിക്കോട് അഴിയൂരിൽ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം.വ​ട​ക​ര​യി​ൽ​നി​ന്നും ത​ല​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഹോ​ൺ മു​ഴ​ക്കി ബ​സ് മ​റി​ക​ട​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ബ​സ് ത​ല​ശേരി​യി​ൽ​നി​ന്നു തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ബ​സി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി തൊ​ഴി​ലാ​ളി​ക​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ഭ​യ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​വ​ണ​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Share this story