സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ അന്തർസംസ്ഥാന നിക്ഷേപങ്ങൾ പൊലീസ് പരിശോധിക്കുന്നു

google news
raana

തൃശൂർ : തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയുടെ അന്തർസംസ്ഥാന നിക്ഷേപങ്ങൾ പൊലീസ് പരിശോധിക്കുന്നു.  കൊച്ചിയിലും മുംബൈയിലും പൂനെയിലും വൻ നിക്ഷേപങ്ങളാണ് റാണ അവകാശപ്പെടുന്നത്. പബ് തുടങ്ങാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നുമാണ് റാണ നിക്ഷേപകരോട് പറഞ്ഞിരുന്നത്.ബിനാമി നിക്ഷേപങ്ങളെപ്പറ്റിയും അന്വേഷണം തുടരുകയാണ്.

Tags