15 കാരി ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചത് അമ്മ വഴക്കു പറഞ്ഞതിന്റെ വിഷമത്തിലെന്ന് പൊലീസ്
Mon, 18 Apr 2022

കോട്ടയത്ത് 15 വയസുകാരി ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചതെന്ന നിഗമനത്തില്‍ പൊലീസ്
അമ്മ വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് കോട്ടയത്ത് 15 വയസുകാരി ഫ്‌ളാറ്റില്‍ നിന്നും ചാടി മരിച്ചതെന്ന നിഗമനത്തില്‍ പൊലീസ്
കളത്തിപ്പടി പളളിക്കൂടം സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായ റയാന്‍ സൂസന്‍ മേരിയാണ് താമസിക്കുന്ന ഫ്‌ളാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടിയത്. രാത്രി 10.15ഓടെയായിരുന്നു സംഭവം. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ റയാന്‍ മരിച്ചു.
കുട്ടിയ്ക്ക് വിഷാദമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഡെന്നി കുര്യനാണ് റയാന്റെ പിതാവ്. ഇദ്ദേഹം വിദേശത്താണ്.