പിണറായി ശക്തനായ മുഖ്യമന്ത്രി : ഇനിയും തുടര്‍ ഭരണം ലഭിക്കും : വെള്ളാപ്പള്ളി
pinarayi&nadesan


പിണറായി ശക്തനായ മുഖ്യമന്ത്രിയാണെന്നും അതിനാല്‍ ഇനിയും തുടര്‍ ഭരണം ലഭിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍. അതിദരിദ്രരെ കണ്ടെത്തി,അവരെ ഉന്നതിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാര്‍. കേരളത്തില്‍ ഇനിയും ഒരുപാട് നവോത്ഥാനം നടത്താനുണ്ട്. അതിനുള്ള മുന്‍കൈയാണ് മുഖ്യമന്ത്രി നടത്തുന്നത്. കേരളം ഇന്ന് ഭരിക്കേണ്ട കരുത്തനായ നേതാവാണ് പിണറായി. അദ്ദേഹം ഭരിക്കട്ടെയെന്നും പാവങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ നല്ല ബോധ്യമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, സ്വര്‍ണ്ണക്കടത്തിലെ ആരോപണങ്ങള്‍ അരി ആഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തി എന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share this story