കോൺഗ്രസിൽ യാതൊരു തരത്തിലുള്ള വിഭാഗീയ പ്രവർത്തനവും നടത്തുന്നില്ല : ശശി തരൂർ

uytfgh

തലശ്ശേരി : കോൺഗ്രസിൽ യാതൊരു തരത്തിലുള്ള വിഭാഗീയ പ്രവർത്തനവും നടത്തുന്നില്ലെന്ന് ശശി തരൂർ .മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയമെന്നും ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു . 

തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചാവിഷയമായിയിട്ടില്ല . പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ വേദനയുണ്ടാക്കി .പ്രതിപക്ഷ നേതാവുമായി കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്നും ശശി തരൂർ വ്യക്തമാക്കി .

Share this story