തല്ല് വേണ്ട സോറി മതി ; ഉപദേശവുമായി കേരള പൊലീസ്
police jeep

നിസാര കാര്യങ്ങളെ ചൊല്ലി തമ്മിലിടക്കുന്നവര്‍ക്ക് ഉപദേശവുമായി കേരള പൊലീസ്. 'തല്ല് വേണ്ട, സോറി മതി, അതിനി കൊല്ലത്ത് ആയാലും ആലപ്പുഴ ആയാലുമെന്നാണ്  കേരള പൊലീസ് നല്‍കുന്ന ഉപദേശം. ഫേസ്ബുക്കിലൂടെയാണ് പൊലീസ് തൊട്ടതിനും പിടിച്ചതിനുമൊക്കെ അടിപിടിയുണ്ടാക്കുന്നവര്‍ക്ക് ഉപദേശവുമായി എത്തിയത്. അടുത്തിടെ കൊല്ലത്തും ആലപ്പുഴയിലുമൊക്കെയുണ്ടായ അടിപിടിക്കേസുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തല്ല് വേണ്ട സോറി മതി 
'ആരാണ് ശക്തന്‍..
മല്ലയുദ്ധത്തില്‍ എതിരാളിയെ മലര്‍ത്തിയടിക്കുന്നവനല്ല,
മറിച്ച് തന്റെ കോപത്തെ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍'
Anyway ഒരു സോറിയില്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഈ ദുനിയാവിലുള്ളൂ 
അതിപ്പോ കൊല്ലത്തായാലും ആലപ്പുഴ ആയാലും...

Share this story