പ്ലേ സ്കൂളിന് അവധി വേണ്ട : കലക്ടറോട് കെഞ്ചിപ്പറഞ്ഞ് മകൻ
playschool
പത്തനംതിട്ട :  എന്റെ കുഞ്ഞിന് നാളെ എവിടെ പോകണം എന്ന് പത്തനംതിട്ട ജില്ലാ കലക്ടറായ അമ്മ ദിവ്യ എസ് അയ്യരുടെ ചോദ്യം. സ്കൂളിലേക്ക് എന്ന് കുഞ്ഞ്. സ്കൂളിന് അമ്മ അവധി കൊടുത്തല്ലോ എന്ന് വീണ്ടും അമ്മ . അവധി വേണ്ട സ്കൂളിൽ പോകണം എന്ന് കൊച്ചുമിടുക്കൻ. കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥനാണ് കുഞ്ഞ് മൽഹാറിന്റെ ആവശ്യം ഫേസ് ബുക്കിലൂടെ അറിയിച്ചത്.

‘മഴയായാലും പ്ലേ സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃകാ വിദ്യാർത്ഥി’ എന്ന് കുറിച്ചായിരുന്നു ശബരീനാഥൻ വീട്ടിലെ കാഴ്ച പങ്കുവെച്ചത്. ‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ’, കുഞ്ഞിന് വീട്ടിൽ ഇരുന്നിട്ട് മടുത്തു കാണും, , ‘ജില്ലാ കലക്ടർമാരുടെ ഓരോ ഗതികേട്’, ശബരി സാറിന്റെ ദിവ്യ ടീച്ചറുടെ കുട്ടിയല്ലേ? ബോൺ പഠിപ്പിസ്റ്റ് ആണ് എന്ന് തോന്നുന്നു. എന്നിങ്ങനെ രസകരമായ ഒട്ടേറെ പ്രതികരണങ്ങളാണ് ഫേസ് ബുക്ക് പോസ്റ്റിന് താഴെ വരുന്നത്.

Share this story