എന്‍ എച്ച് 66 ന്‍റെ വികസനം : പോസ്റ്റുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്
muhammed rias

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എന്‍ എച്ച് – 66 ന്‍റെ വികസനമെന്ന മലയാളിയുടെ ചിരകാല സ്വപ്നം പൂവണിയുന്നു . എല്‍ഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഈ പദ്ധതി എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നോട്ട് കുതിക്കുന്നതിന് കാരണമായത് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു . അതോടൊപ്പം കാസര്‍ഗോ‍‍ഡ് ജില്ലയിലെ പ്രവൃത്തി അതിവേഗത്തിലാണ് പുരോഗമിക്കുന്നത് എന്നും മന്ത്രി കൂട്ടിചേർത്തു . 

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ .
" കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന എന്‍ എച്ച് – 66 ന്‍റെ വികസനം മലയാളിയുടെ ചിരകാല സ്വപ്നമാണ്. എല്‍ഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് ഈ പദ്ധതി എല്ലാ പ്രതിസന്ധികളെയും തട്ടിമാറ്റി മുന്നോട്ട് കുതിക്കുന്നതിന് കാരണമായത്. ഭൂമി ഏറ്റടുക്കലിന്‍റെ 25% സംസ്ഥാന സർക്കാർ വഹിച്ചതും, ദേശീയപാതാ അതോറിറ്റിയുമായി ചേർന്ന് നിന്ന് കൊണ്ട് പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്ന തുടർച്ചയായ പ്രവൃത്തി പരിശോധനയും നമ്മുടെ ചിരകാല സ്വപ്ന സാഫല്യത്തിലേക്ക് എത്തിക്കുകയാണ്.

കാസര്‍ഗോ‍‍ഡ് ജില്ലയിലെ പ്രവൃത്തി അതിവേഗതയിലാണ് പുരോഗമിക്കുന്നത്. 39 കിലോ മീറ്ററുള്ള തലപ്പാടി- ചെങ്ങള, 37.26 കിലോ മീറ്ററുള്ള ചെങ്ങള- നീലേശ്വരം എന്നീ സ്ട്രെച്ചുകളിലാണ് ദേശീയ പാതാ നവീകരണം പ്രധാനമായും നടക്കുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന നീലേശ്വരം- തളിപ്പറമ്പ് സ്ട്രെച്ചിലെ കുറച്ച് ഭാഗവും കാസര്‍ഗോഡ് ജില്ലയില്‍ ഉള്‍പ്പെടുന്നു. നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിന്‍റെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി കഴിഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ ദേശീയ പാതാ വികസനപ്രവൃത്തി അവലോകനയോഗങ്ങള്‍ മാസത്തിൽ ഒന്നിൽ കുറയാതെ മന്ത്രിയുടെ നേതൃത്വത്തിലുള്ള പിഡബ്ല്യുഡി മിഷൻ ടീം ചേര്‍ന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട്. ഇതിനു പുറമെ ദേശീയപാതാ അതോറിറ്റിയുമായി ചേരുന്ന യോഗങ്ങളില്‍ ഓരോ സ്ട്രെച്ചിന്‍റെയും പ്രവൃത്തി അവലോകനം നടത്തുന്നുണ്ട്. പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള പ്രത്യേക ഇടപെടലും നടത്തിവരുന്നു.
കാസര്‍ഗോഡിന്‍റെ പൊതുവികസനത്തില്‍ വലിയ മുന്നേറ്റമാകും ദേശീയപാതാ വികസനം സാധ്യമാക്കുക"

Share this story