മൂവാറ്റുപുഴ എം.സി റോഡിൽ വലിയ ഗർത്തം; സ്ഥലത്ത് ഗതാഗത നിയന്ത്രണം ​​​​​​​
Muvatupuzha MC roa

മൂവാറ്റുപുഴ: എം.സി.റോഡിൽ കച്ചേരിത്താഴത്ത് വലിയ പാലത്തിനു സമീപം റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെയാണ് പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി പ്രത്യക്ഷപ്പെട്ടത്. ഈ ഭാഗത്ത് റോഡ് താഴ്ന്ന നിലയിലാണ്. വിവരം അറിഞ്ഞ് സ്ഥലത്ത് പൊലീസെത്തി ബാരിക്കേട് വച്ച് അപകടം സംഭവിക്കാതെ സുരക്ഷിതമാക്കി. സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുഴിയുടെ ആഴം സംബന്ധിച്ച പരിശോധനക്കായി വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധിക്കും.

Share this story