എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവ് : 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി എം.ബി രാജേഷ്
MB Rajesh

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാ​ഗമായി 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരുമാണ് അറസ്റ്റിലായത്. ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണം സ്പെഷ്യല്‍ ഡ്രൈവ് നടന്നത്. 

Share this story