മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ
k rajan

മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും.

മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ). എല്ലാ ജില്ലകളിലും മുൻകരുതലെടുക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മലയോര മേഖലകളിൽ രാത്രിയാത്രാ നിരോധനം കളക്ടർമാർ തീരുമാനിക്കും.

മണ്ണിടിച്ചിലിന് സാധ്യത കാണുന്നുണ്ട്. അപകട സാധ്യതാ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.എല്ലാ ജില്ലാ ഭരണകൂടത്തോടും സജ്ജമാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share this story