ഫിഷറീസ് സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു

Minister R Bindu

ഫിഷറീസ് സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പറയാനാകില്ല. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ നിയമനങ്ങളുമെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. യുജിസി നിയമനങ്ങള്‍ ലംഘിച്ചായിരുന്നു വി സി നിയമനമെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. കുഫോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ പ്രതികരിക്കൂ എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായാണ് കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദുചെയ്തത്. കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

Share this story