മലപ്പുറത്ത് വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
smms

എടവണ്ണ: എടവണ്ണയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴക്കേ ചാത്തല്ലൂർ പാലനാടൻ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. രണ്ട് ഗ്രാം എം.ഡി.എം.എ ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. ലഹരി മാഫിയ സംഘങ്ങളെ പിടികൂടാൻ എടവണ്ണ സ്റ്റേഷൻ പരിധിയിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന നടത്തി വരുകയാണ്. ഒരു മാസത്തിനിടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഉൾപ്പെടെ വില്പന നടത്തിയതിന് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

എസ്.എച്ച്.ഒ എ. സജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ കൃഷ്ണനുണ്ണി, പി. ഷെബീറലി, മിഥുൻ, സിയാദ്, ബിജുമോൻ തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
 

Share this story