തലശ്ശേരിയിൽ എട്ട് വയസ്സ്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ്സ അദ്ധ്യാപകൻ റിമാൻഡിൽ

mammad

തലശ്ശേരി: എട്ട് വയസ്സ്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ്സ അദ്ധ്യാപകനെ തലശേരി പോക്സോ കോടതി റിമാൻഡ് ചെയ്തു.കോഴിക്കോട് കൊടുവള്ളിയിലെ മണിപ്പുറം വീട്ടിൽ മുഹമ്മദ് നെ (62) യാണ് എസ്.ഐ.സി.ജയനും സംഘവും അറസ്റ്റ് ചെയ്തത്.റെയിൽവേ സ്റ്റേഷനടുത്തുള്ള പള്ളിവകയിലുള്ള മദ്രസ്സയിലെ അദ്ധ്യാപകനാണ് മുഹമ്മദ്.പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.പള്ളികമ്മറ്റിയുടെ സിക്രട്ടറിയുടെ പരാതി പ്രകാരമാണ് പോലീസ് കേസ്.പ്രതിയെ പൊലീസ് ചോദ്യം ചെയ്തതിനു ശേഷം തലശേരി പോക്സോ കോടതിയിൽ ഹാജരാക്കുകയായിരുന്നു

Share this story