വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

rape

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

Share this story