പാലക്കാട് എം.ഡി.എം.എയും ഹഷീഷ് ഓയിലും പിടികൂടി
dmjkl;

ചെർപ്പുളശ്ശേരി: എക്സൈസ് വിഭാഗം ചെർപ്പുളശ്ശേരി പന്നിയംകുറുശ്ശി റോഡിൽ നടത്തിയ പരിശോധനയിൽ കാറിൽനിന്ന് എം.ഡി.എം.എയും ഹഷീഷ് ഓയിലും പിടികൂടി. തൃശൂർ അരണാട്ടുകര സ്വദേശി ലിബിനെ (32) കസ്റ്റഡിയിലെടുത്തു.കാറിൽ 6.96 ഗ്രാം എം.ഡി.എം.എയും 23 ഗ്രാം ഹഷീഷ് ഓയിലും കണ്ടെത്തി. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലക്കാട്, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസുള്ളതായി അധികൃതർ പറഞ്ഞു.

എക്സൈസ് ഇൻസ്പെക്ടർ എസ്. സമീർ, പ്രിവന്റിവ് ഓഫിസർമാരായ സി.പി. ശിവശങ്കരൻ, എ. സജീവ്, സിവിൽ ഓഫിസർമാരായ കെ.പി. രാജേഷ്, ആർ. വിനു, എം.പി. അബ്ദുറഹിമാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Share this story