മാലിന്യപ്ലാന്റ് നിര്‍മാണത്തിനെതിരെ കോതിയില്‍ പ്രാദേശിക ഹര്‍ത്താല്‍

google news
hartal

കോതിയില്‍ ശുചിമുറി മാലിന്യപ്ലാന്റ് സ്ഥാപിക്കാനുളള കോര്‍പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ പ്രാദേശിക ഹര്‍ത്താല്‍ തുടങ്ങി. കോര്‍പറേഷനിലെ 57, 58, 59 ഡിവിഷനുകളില്‍ ഉള്‍പ്പെടുന്ന തെക്കേപ്പുറം ഭാഗത്താണ് ഹര്‍ത്താല്‍ . 

കുറ്റിച്ചിറ, കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. 

പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കാനുള്ള കോര്‍പറേഷന്‍ നീക്കത്തിനെതിരെ തുടര്‍ച്ചയായ രണ്ടാദിനവും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. വ്യാഴാഴ്ച 42 പേരെ പൊലീസ് അറസ്റ്റ് ച്യെത് നീക്കിയിരുന്നു.  ഒരു കാരണവശാലും പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നാണ് കോര്‍പ്പറേഷന്‍ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മാലിന്യ പ്ലാന്റ് വിഷയം പ്രതിപക്ഷം ഉന്നയിക്കും

Tags