കണ്ണൂരിൽ ഉരുള്‍പൊട്ടൽ : അച്ഛന്‍ മരിച്ചു , തലനാരിഴയ്ക്ക് ‌രക്ഷപ്പെട്ട് മകൻ

google news
urulppottal

കണ്ണൂർ : ഉരുള്‍പൊട്ടി കുതിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പ്രിയപ്പെട്ട അച്ഛന്‍ മരിച്ചതിന്റെ ഞെട്ടലിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട റിബിന്‍. ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോഴും നടുക്കം മാറിയിട്ടില്ല കുരുന്നിന്. വീടിന്റെ മുറിയ്ക്കുള്ളിലേയ്ക്ക് കയറിയപ്പോൾ തന്നെ സ്ലാബ് പൊളിഞ്ഞ് ദേഹത്തേയ്ക്കു വീണെന്ന് കണ്ണൂർ താഴെ വെളളറയിൽ ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട റിബിൻ മനോരമ ന്യൂസിനോട്. വലിയ ശബ്ദം മാത്രമാണു കേട്ടത്.  സ്ലാബ് ദേഹത്തേക്കു വീണതു കൊണ്ടാണ് ഒഴുകിപോകാതിരുന്നത്. 

റിബിന്റെ വീട്ടിലേക്ക് ഉരുൾപൊട്ടി വെള്ളം ശക്തിയായി ഒഴുകി എത്തുകയായിരുന്നു. വീടിനു പുറത്തേക്ക് ഇറങ്ങിയ പിതാവ് ചന്ദ്രൻ വെള്ളത്തിൽ ഒഴുകിപ്പോയി. ചന്ദ്രന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു. മുഖത്തു പരുക്കേറ്റ റിബിൻ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

‘അന്ന് നല്ല മഴയായിരുന്നു. ഉരുൾപൊട്ടിയ ശബ്ദം കേട്ടപ്പോൾ ഇറങ്ങി ഓടാൻ നോക്കിയതാണ്. എന്നാൽ അപ്പോഴേക്കും വീടു മുഴുവൻ വെള്ളം കയറി. ചെറിയ ഒരു മുറിയിലേക്ക് കയറാൻ നോക്കിയപ്പോൾ വീടു മുഴുവൻ ഇടി‍ഞ്ഞു വീഴുന്നതായാണ് അനുഭവപ്പെട്ടത്. അവിടെ ഒരു സ്ലാബിനടിയിൽ ഞാൻ പെട്ടു പൊയി. അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. വീടു മുഴുവൻ ഒലിച്ചു പോയി.’– റിബിൻ പറഞ്ഞു. 

Tags