ലെയ്‌സ് ചോദിച്ചിട്ട് നല്‍കിയില്ല'; കൊല്ലത്ത് യുവാവിന് ക്രൂരമര്‍ദ്ദനം, ഒരാള്‍ അറസ്റ്റില്‍
arrest1
പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനാണ് മര്‍ദ്ദനത്തിന് ഇരയായത്.

ലെയ്‌സ് ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലത്ത് യുവാവിനെ ക്രാൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമത്തില്‍ പങ്കാളിയായ മറ്റുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനാണ് മര്‍ദ്ദനത്തിന് ഇരയായത്.
എട്ടുപേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദ്ദിച്ചത്. കടയില്‍ നിന്നും ലെയ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലെയ്‌സ് ആവശ്യപ്പെട്ടു. നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ സംഘം ആക്രമിക്കുകയായിരുന്നെന്നുമാണ് യുവാവിന്റെ പരാതി. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെങ്ങിന്‍ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് നീലകണ്ഠന്‍ പറയുന്നു. അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനം.
അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ നീലകണ്ഠനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story