കുട്ടമ്പുഴയിൽ വെള്ളാരംകുത്ത് ആദിവാസിക്കുടിയിൽ ഉരുൾപൊട്ടൽ : പാലം മുങ്ങി
vellaramkunn

 

കോതമംഗലം : കുട്ടമ്പുഴയിൽ പൂയംകുട്ടി പുഴക്ക് അക്കരെ വെള്ളാരംകുത്ത് ആദിവാസിക്കുടിയിൽ ഉരുൾപൊട്ടി. പാലം മുങ്ങി. മൂന്ന് വീടുകളിൽ വെള്ളം കയറി.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൂയംകുട്ടി പുഴയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമത്തിലേക്കും ആദിവാസിക്കുടികളിലേക്കുമുള്ള ഗതാഗതം നിലച്ചു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് രാത്രി ഉയരുകയാണ്.

ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായി കോതമംഗലം പുഴയിൽ ജലനിരപ്പ് ഉയർന്നു. രാത്രി വൈകി കുടമുണ്ട പാലത്തിൽ വെള്ളം കയറി.

Share this story