കോഴിക്കോട് മിനിലോറിയും കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശി മരിച്ചു
Kozhikode minilorry collided

കോട്ടക്കൽ: കോഴിക്കോട് പന്തീരങ്ങാടിയിൽ മിനിലോറിയും സ്കോർപ്പിയോ കാറും കൂട്ടിയിടിച്ച് എടരിക്കോട് സ്വദേശി മരിച്ചു. എടരിക്കോട് പുതുമ്പറമ്പ് എടക്കണ്ടൻ മൂസയാണ് (36) മരിച്ചത്.മൂസ സഞ്ചരിച്ച പച്ചക്കറി എടുക്കാൻ പോവുകയായിരുന്ന മിനിലോറിയും സ്കോർപ്പിയോ കാറും കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ വളാഞ്ചേരി സ്വദേശിയായ ഡ്രൈവറും മൂസയും മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരണം. എടക്കണ്ടൻ മുഹമ്മദ് ഹസ്സന്റെയും പാത്തുമ്മുവിന്റെയും മകനാണ്. ഭാര്യ: സുഹ്റാബി. കൈക്കുഞ്ഞടക്കം നാലു മക്കളുമുണ്ട്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Share this story