ദുരിതാശ്വാസ ക്യാമ്പിൽ മതിയായ ഭക്ഷണം എത്തിക്കാതെ കോട്ടയം നഗരസഭ : 33 പേരാണ് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നത്
kottayam

കോട്ടയം സംക്രാന്തി സെൻ്റ് മേരീസ് പാരിഷ് ഹാളിൽ കഴിയുന്ന 12 കുടുംബങ്ങളിലെ 33 പേരാണ് ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നത്. UDF നിയന്ത്രണത്തിനുള്ള നഗരസഭ മുൻ വർഷങ്ങളിലും ക്യാമ്പിൽ ഭക്ഷണം എത്തിക്കാതിരുന്നത് വലിയ വാർത്തയായിരുന്നു.

മൂന്നു ദിവസം മുൻപ് കോട്ടയം നഗരസഭ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരാണ് വയർ നിറയ്ക്കാൻ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നത്.ആവശ്യത്തിന് പണമില്ലെന്നാണ് നഗരസഭയുടെ നിലപാട്. എന്നാൽ ഈ വാദം അടിസ്ഥാന രഹിതമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു .

UDF നിയന്ത്രണത്തിനുള്ള നഗരസഭ മുൻപും ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തിക്കാതെ ഇരുന്നത് നിയമ സഭയിൽ പോലും ചർച്ചയായിരുന്നു. അന്നും ആവശ്യത്തിന് പണം ഉണ്ടായിരുന്നിട്ടും, പണമില്ലെന്നായിരുന്നു നഗരസഭയുടെ നിലപാട്.

Share this story